24.4 C
Kunnamkulam
Monday, August 10, 2026
Home Bureaus Erumapetty കേരളത്തെ ഇരുട്ടിലേക്ക് തള്ളിവിടുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ സിപിഐഎം പ്രതിഷേധം

കേരളത്തെ ഇരുട്ടിലേക്ക് തള്ളിവിടുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ സിപിഐഎം പ്രതിഷേധം

44

എരുമപ്പെട്ടി- യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ ഇരുട്ടിലേക്ക് തള്ളിവിടുന്നതില്‍ പ്രതിഷേധിച്ച് സിപിഐഎം എരുമപ്പെട്ടി വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്ലുവായ് സെന്ററില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. സിപിഐഎം എരിയ കമ്മിറ്റിയംഗം കെ. എം അഷറഫ് ഉദ്ഘാടനം ചെയ്തു.സിപിഐഎംലോക്കല്‍കമ്മിറ്റി സെക്രട്ടറി പി.സി അബാല്‍മണി അധ്യക്ഷത വഹിച്ചു.മഹിള അസോസിയേഷന്‍ എരിയ പ്രസിഡന്റ് സുമന സുഗതന്‍ ,ടി.കെ.ശിവന്‍,കുഞ്ഞുമോന്‍.പി.എം,പി ടി ജോസഫ്,വി.വി.വിവേക് എന്നിവര്‍ സംസാരിച്ചു.പി.ടി ദേവസ്സി,എന്‍. ബി ബിജു,പി.ബി.ബിബിന്‍ ഒ.എസ് മനോഷ്പി.എ ബൈജു,സ്വപ്ന പ്രദീപ്,എന്‍. എം.മിഥുന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിഷേധത്തിന്റെ ഭാഗമായി വീടുകളില്‍ വീടുകളില്‍ മെഴുകുതിരി കത്തിച്ചു.

 

ADVERTISEMENT
error: Content is protected !!