26.8 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Perumpilavu അപകടം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കൂസലില്ലാതെ ഡ്രൈവര്‍

അപകടം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കൂസലില്ലാതെ ഡ്രൈവര്‍

കെയു ആര്‍ ടിസി എസി ലോഫ്‌ലോര്‍ ബസ്സ് അപകടാവസ്ഥയില്‍ സര്‍വ്വീസ് നടത്തുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും മുഖവിലക്കെടുത്തില്ലെന്ന് പരാതി. തൃശ്ശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സിന്റെ ഇടതുവശം പുര്‍ണ്ണമായി ചരിഞ്ഞുപോകുന്നതാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വ്യാഴാഴ്ച്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. ആളുകളെ കയറ്റുന്നതിനായി പെരുമ്പിലാവ് ബസ്റ്റോപ്പില്‍ നിര്‍ത്തിയ ബസ്സിലെ ഡ്രൈവറോട് പൊതുപ്രവര്‍ത്തകന്‍ എം എ കമറുദീന്‍ ബസ്സിന്റെ ബസ്സിന്റെ ലീഫ് പൊട്ടിയതായും ഒരു വശം പൂര്‍ണ്ണമായി ചെരിഞ്ഞു പോകുന്നതായുമുള്ള അപകട സാധ്യത സൂചിപ്പിച്ചെങ്കിലും ഡ്രൈവര്‍ യാതൊരു കൂസലും ഇല്ലാതെ ബസ്സ് മുന്നോട്ടെടുത്തു പോയു എന്ന് പറയുന്നു. നിരവധി യാത്രക്കാരുള്ള ബസ്സ് മാസങ്ങളോളമായി വൃത്തിയാക്കാത്ത നിലയിലായിരുന്നുവെന്നും പറയുന്നു. തുടര്‍ന്ന് ബസ്സിന്റെ നമ്പറും വീഡിയോയും ഉള്‍പ്പെടെ ഗതാഗതമന്ത്രിക്ക് പരാതി അയച്ചതായി എം എ കമറുദീന്‍ പറഞ്ഞു .

 

ADVERTISEMENT
error: Content is protected !!