28.1 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Punnayurkulam ബീഫ് വിലയില്‍ വന്‍ വര്‍ധനവ്

ബീഫ് വിലയില്‍ വന്‍ വര്‍ധനവ്

 

കന്നുകാലികളുടെ വരവ് കുത്തനെ കുറഞ്ഞതോടെ ബീഫ് വിലയില്‍ വന്‍ വര്‍ധനവ്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള കന്നുകാലി വിതരണം തടസപ്പെട്ടതാണ് വിപണിയില്‍ പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണം. ബീഫ് വില കിലോഗ്രാമിന് 500 രൂപയിലേക്ക് അടുക്കുകയാണ്. വിലക്കയറ്റവും കന്നുകാലികളുടെ ക്ഷാമവും മൂലം കനത്ത നഷ്ടം നേരിടുന്ന പശ്ചാത്തലത്തില്‍ ഒട്ടുമിക്ക വ്യാപാരികളും ബീഫ് വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തേണ്ട അവസ്ഥയാണ്. മഹാരാഷ്ട്രയില്‍ നിന്നും കേരളത്തിലേക്ക് കന്നുകാലികളുമായി പുറപ്പെട്ട 16 ലോറികള്‍ ഗോരക്ഷാ ഗുണ്ടകള്‍ വഴിയില്‍ തടഞ്ഞ് തട്ടിയെടുക്കുകയായിരുന്നു. ഇതാണ് നിലവിലെ വിതരണ പ്രതിസന്ധിക്ക് പ്രധാന കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നത്.

ADVERTISEMENT
error: Content is protected !!