ഔഷധ സസ്യ വൃക്ഷതൈകളുടെ വിതരണ ഉദ്ഘാടനം കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ നിര്‍വഹിച്ചു

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാട്ടകാമ്പാല്‍ പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലേക്കും, പഞ്ചായത്തിനു വിട്ടുകിട്ടിയ അനുബന്ധ സ്ഥാപനങ്ങളിലേക്കും, 18 വാര്‍ഡുകളിലേക്കുള്ള ഔഷധ സസ്യ വൃക്ഷതൈകളുടെ വിതരണ ഉദ്ഘാടനം കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ നിര്‍വഹിച്ചു. പഞ്ചായത്ത്
വൈസ് പ്രസിഡന്റ് മിനി ഐപ്പ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം പി രാജന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം റസാക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷൈലജ അരുണ്‍ ദാസ്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഔഷധിയില്‍ നിന്ന് ലഭ്യമായ 500 ഓളം തൈകളാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ചുപിടിപ്പിക്കുന്നതിന് വേണ്ടി വിതരണം ചെയ്തത്.

ADVERTISEMENT