പരിസ്ഥിതി ദിന വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മികച്ച കലാ സംവിധാനത്തിനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് അജയന്‍ ചാലിശ്ശേരി നിര്‍വ്വഹിച്ചു

കേരള പ്രകൃതി സംരക്ഷണ സംഘത്തിന്റെ നേതൃത്യത്തില്‍ ജൂണ്‍ 3 മുതല്‍ 10 വരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിസ്ഥിതി ദിന വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മികച്ച കലാ സംവിധാനത്തിനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് അജയന്‍ ചാലിശ്ശേരി നിര്‍വ്വഹിച്ചു.പ്രകൃതി സംരക്ഷണ സംഘം പാലക്കാട് ജില്ലാ സെക്രട്ടറി പ്രദീപ് ചെറുവാശ്ശേരി അധ്യക്ഷത വഹിച്ചു.പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കോര്‍ഡിനേറ്റര്‍ എന്‍.ഷാജി തോമസ് പരിസ്ഥിതി ദിന ബ്രോഷര്‍ കൈമാറി. പ്രകൃതി സംരക്ഷണ സംഘം ഏരിയാ സെക്രട്ടറി ടി.എ.അഷറഫ് വൃക്ഷ തൈ കൈമാറ്റം ചെയ്തു.പിടിഎ പ്രസിഡന്റ് പി.വി.രജീഷ് കുമാര്‍, എസ്എംസി ചെയര്‍മാന്‍ റഫീഖ് അവുങ്ങാട്ടില്‍,എന്‍എസ്എസ് പ്രോഗ്രാം കോഡിനേറ്റര്‍ കെ.തസ്നി,അധ്യാപകരായ സി.ഹംസ,പി.വിജയന്‍,സി.വി.വിദ്യാവതി,എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പരിസ്ഥിതി ദിന ക്വിസ് നടത്തുകയും,മത്സര വിജയികള്‍ക്ക് വൃക്ഷ തൈകളും മെഡലും നല്‍കി ആദരിക്കുകയും ചെയ്തു.

ADVERTISEMENT