24.5 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി…; ഇന്ന് ലോക പരിസ്ഥിതിദിനം

ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി…; ഇന്ന് ലോക പരിസ്ഥിതിദിനം

ഇന്ന് ലോക പരിസ്ഥിതി ദിനം. ഭൂമിയെയും അതിന്റെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നതിനാണ് എല്ലാ വഭൂമിയില്‍ മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാമുണ്ട്, എന്നാല്‍ അവന്റെ ആര്‍ത്തിക്കുള്ളതില്ല” എന്ന മഹാത്മാഗാന്ധിയുടെ വചനങ്ങള്‍ ഈ പരിസ്ഥിതി ദിനത്തില്‍ നമുക്ക് ഓര്‍ക്കാതിരിക്കാനാവില്ല. മനുഷ്യന്റെ അത്യാര്‍ത്തിയും വിവേകരഹിതമായ ഇടപെടലുകളും കാരണം പ്രകൃതിയുടെ സന്തുലിതാവസ്ഥ ഇന്ന് തകിടം മറിഞ്ഞിരിക്കുകയാണ്. കടുത്ത വേനല്‍, മിന്നല്‍ പ്രളയങ്ങള്‍, ആഗോളതാപനം, ജലദൗര്‍ലഭ്യം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. വായു മലിനീകരണം, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കുന്നുകൂടല്‍, വനനശീകരണം തുടങ്ങിയ വലിയ പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടുന്ന പുതിയ കാലത്ത് ലോക പരിസ്ഥിതി ദിനാചരണത്തിന് വലിയ പ്രാമുഖ്യമാണുള്ളത്. 1972-ല്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയാണ് ജൂണ്‍ 5 പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്.ര്‍ഷവും ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.പരിസ്ഥിതി സംരക്ഷണം എന്നത് ഒരു ദിവസത്തെ ആചരണത്തില്‍ മാത്രം ഒതുങ്ങേണ്ട ഒന്നല്ല. നിത്യജീവിതത്തില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കും. മരങ്ങള്‍ നട്ടുവളര്‍ത്തുകയും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും കുടിവെള്ളം പാഴാക്കാതിരിക്കുകയും വേണം. മഴവെള്ള സംഭരണികള്‍ നിര്‍മ്മിച്ച് ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുമെന്നും പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളില്ലെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം. ഭൂമിയെ വരുംതലമുറയ്ക്കായി നമുക്ക് കാത്തുവയ്ക്കാം.

ADVERTISEMENT
error: Content is protected !!