28.1 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Erumapetty എരുമപ്പെട്ടിയില്‍ ഇലക്ട്രിക്ക് വര്‍ക്ക് ഷോപ്പില്‍ തീപിടുത്തം

എരുമപ്പെട്ടിയില്‍ ഇലക്ട്രിക്ക് വര്‍ക്ക് ഷോപ്പില്‍ തീപിടുത്തം

 

ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് തീപിടുത്തമുണ്ടായത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കടങ്ങോട് റോഡ് സെന്ററില്‍ ഐ ടി സി റോഡില്‍ പ്രവര്‍ത്തിക്കുന്ന പാറക്കല്‍ ഇലക്ട്രിക്‌സ് വര്‍ക്ക് ഷോപ്പിലാണ് തീപിടുത്തമുണ്ടായത്.പുകയും തീയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട പരിസരവാസികള്‍ ഉടമയെ വിവരമറിയിച്ചു. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഷോപ്പിലെ വൈദ്യുതി ലൈനില്‍ വന്ന ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. റിപ്പയറിംഗ് കഴിഞ്ഞ് സൂക്ഷിച്ചിരുന്ന മോട്ടോറുകള്‍,മിക്‌സികള്‍, ഫാനുകള്‍ ഉള്‍പ്പടെയുള്ള വൈദ്യുതി ഉപകരണങ്ങള്‍ കത്തി നശിച്ചു.

ADVERTISEMENT
error: Content is protected !!