24.9 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Velur വയനാടിന് വേലൂരിന്റെ കൈത്താങ്ങ്; ഡിവൈഎഫ്‌ഐ സമാഹരിച്ച 112,112 രൂപ കൈമാറി

വയനാടിന് വേലൂരിന്റെ കൈത്താങ്ങ്; ഡിവൈഎഫ്‌ഐ സമാഹരിച്ച 112,112 രൂപ കൈമാറി

സ്‌ക്രാപ്പ് ശേഖരിച്ചും, ചായക്കട നടത്തിയും,അച്ചാറുകള്‍, ബള്‍ബുകള്‍, കൊള്ളി വിറ്റും,വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചും വേലൂരിലെ 14 ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റികള്‍ സമാഹരിച്ച 112,112 രൂപ ഡിവൈഎഫ്‌ഐ വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിക്ക് കൈമാറി. പോസ്റ്റ് ഓഫീസ് സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡിവൈഎഫ്‌ഐ വടക്കഞ്ചേരി ബ്ലോക് പ്രസിഡന്റ് കെ.ആര്‍.പ്രശാന്ത് തുക ഏറ്റുവാങ്ങി. സിപിഎം വേലൂര്‍ ലോക്കല്‍ സെക്രട്ടറി അബില്‍ ബേബി, പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ഷോബി, സിപിഎം വേലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, ഡിവൈഎഫ്‌ഐ വേലൂര്‍ മേഖല എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, മേഖല കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

ADVERTISEMENT
error: Content is protected !!