28.1 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Chavakkad ദേശീയ പാത 66ല്‍ വെള്ളക്കെട്ട് രൂക്ഷം

ദേശീയ പാത 66ല്‍ വെള്ളക്കെട്ട് രൂക്ഷം

കനത്ത മഴയെ തുടര്‍ന്ന് ദേശീയ പാത 66, തിരുവത്ര മേഖലയില്‍ സര്‍വീസ് റോഡില്‍ വെള്ളക്കെട്ട് രൂക്ഷം. കഴിഞ്ഞ ദിവസം രാത്രി മുതല്‍ പെയ്ത മഴയിലാണ് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായത്. തിരുവത്ര സൈഫുള്ള റോഡിനു സമീപവും അത്താണി കിഴക്ക് സര്‍വീസ് റോഡിലുമാണ് വെള്ളക്കെട്ടുമൂലം ഏറെ ബുദ്ധിമുട്ടുള്ളത്. ഇരുചക്ര വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. അത്താണി കിഴക്ക് നിരവധി വീട്ടുപറമ്പുകളിലേക്ക് വെള്ളം കയറി. ചില വീടുകളിലേക്കും വെള്ളം കയറുന്ന സ്ഥിതിയാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ ഇവിടുത്തുകാര്‍ ഈ ദുരിതമനുഭവിക്കുകയാണ്. ദേശീയ പാത അധികൃതര്‍ കാന നിര്‍മിച്ചെങ്കിലും ഇതിലൂടെ വെള്ളം ഒഴുകി പോകുന്നില്ല. അത്താണിയില്‍ കാനയില്‍ നിന്ന് വലിയ രീതിയില്‍ മുകളിലേക്ക് വെള്ളം കയറുന്നതാണ് വെള്ളക്കെട്ടിന് കാരണം. നിരവധി തവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടാവുന്നില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്

 

ADVERTISEMENT
error: Content is protected !!