26 C
Kunnamkulam
Thursday, September 17, 2026
Home Bureaus Perumpilavu ‘ഭൂമിക്കൊരു തണല്‍ ഭാവിക്കൊരു കരുതല്‍’ ; പരിസ്ഥിതി സംരക്ഷണ ക്യാമ്പയിന്‍

‘ഭൂമിക്കൊരു തണല്‍ ഭാവിക്കൊരു കരുതല്‍’ ; പരിസ്ഥിതി സംരക്ഷണ ക്യാമ്പയിന്‍

30

 

സമസ്ത കേരള സുന്നി ബാലവേദി, ‘ഭൂമിക്കൊരു തണല്‍ ഭാവിക്കൊരു കരുതല്‍’ എന്ന പ്രമേയത്തില്‍ ജൂണ്‍ അഞ്ചു മുതല്‍ 15 വരെ നടത്തുന്ന പരിസ്ഥിതി സംരക്ഷണ ക്യാമ്പയിന് തുടക്കമായി. പെരുമ്പിലാവ് റെയ്ഞ്ച് തല ഉദ്ഘാടനം കടവല്ലൂര്‍ വടക്കുമുറി ഹയാത്തുല്‍ ഇസ്ലാം മദ്‌റസ അങ്കണത്തില്‍ പെരുമ്പിലാവ് റെയ്ഞ്ച് പ്രസിഡണ്ട് കെ കെ സുലൈമാന്‍ ദാരിമി കടവല്ലൂര്‍, തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. മദ്‌റസ സദര്‍ മുഅല്ലിം അബ്ദു സമദ് ലത്തീഫി അധ്യക്ഷത വഹിച്ചു. സുഹൈല്‍ മൗലവി, ജാബിര്‍ അശ്അരി, നാസര്‍ മൗലവി, ജമാല്‍ അഷറഫി, എച്ച്.ഐ.എം സുന്നി ബാലവേദി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എസ്.കെ.എസ്.ബി.വി കണ്‍വീനര്‍ റംഷാദ് ഫൈസി സ്വാഗതവും പെരുമ്പിലാവ് റെയ്ഞ്ച് സെക്രട്ടറി അജ്‌സല്‍ നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!