26.4 C
Kunnamkulam
Thursday, September 17, 2026
Home CCTV Desk എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

35

തൃശൂര്‍ ജില്ല മുന്‍സിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തൊഴിലാളികളുടെ മക്കളില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. തൃശൂര്‍ അഴീക്കോടന്‍ രാഘവന്‍ സ്മാരക മന്ദിരത്തില്‍ നടന്ന ആദര ചടങ്ങ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ടും ഗുരുവായൂര്‍ എം.എല്‍.എ.യുമായ എന്‍.കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡണ്ട് പി.ജി സുബിദാസ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.കെ സുനില്‍, സിഐടിയു സംസ്ഥാന കമ്മറ്റി അംഗങ്ങളായ ടി.സുധാകരന്‍, എം. ആര്‍ രാജന്‍. യൂണിയന്‍ ജില്ല ട്രഷറര്‍ കെ.ജി സന്ധ്യ, വൈസ് പ്രസിഡണ്ട് ഉണ്ണി വാറനാട്ട്, തൃശ്ശൂര്‍ യൂണിറ്റ് പ്രസിഡണ്ട് ജെറിന്‍ മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!