25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu ആല്‍ത്തറയില്‍ കിണറ്റില്‍ വീണ ഗൃഹനാഥ മരിച്ചു

ആല്‍ത്തറയില്‍ കിണറ്റില്‍ വീണ ഗൃഹനാഥ മരിച്ചു

പെരുമ്പിലാവ് ആല്‍ത്തറയില്‍ കിണറ്റില്‍ വീണ ഗൃഹനാഥ മരിച്ചു. പെരുമ്പിലാവ് ആല്‍ത്തറ സ്വദേശിനി കറുപ്പന്റെ വളപ്പില്‍ വീട്ടില്‍ കോമളമാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വീടിനു സമീപത്തെ പറമ്പിലുള്ള കിണറ്റില്‍ കോമളം വീഴുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ കുന്നംകുളം പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. കുന്നംകുളം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി കിണറ്റില്‍ വീണ കോമളത്തെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കുന്നംകുളം അഷറഫ് കൂട്ടായ്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയിലേക്ക് മാറ്റി. കുന്നംകുളം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന മൃതദേഹം പിന്നീട് സംസ്‌കരിക്കും.

 

ADVERTISEMENT
error: Content is protected !!