25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu വിദ്യാര്‍ത്ഥി തോട്ടില്‍ വീണ് മരിച്ചു

വിദ്യാര്‍ത്ഥി തോട്ടില്‍ വീണ് മരിച്ചു

ചങ്ങരംകുളം മൂക്കുതല ചേലക്കടവില്‍ വിദ്യാര്‍ത്ഥി തോട്ടില്‍ വീണ് മരിച്ചു. ചേലക്കടവ് സ്വദേശി പടിഞ്ഞാറവളപ്പില്‍ മുഹമ്മദിന്റെ മകന്‍ മുര്‍ഷിദ് (14) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീടിന്റെ അടുത്തുള്ള പാടത്ത് മീന്‍ പിടിക്കുന്നതിനായി വല സ്ഥാപിച്ചിരുന്നു. മീന്‍ കുടുങ്ങിയോ എന്ന് നോക്കുവാന്‍ വേണ്ടി തിങ്കളാഴ്ച്ച പുലര്‍ച്ചെ എണീറ്റ് പോയതായിരുന്നു മുര്‍ഷിദ്.
ഏറെ നേരം കഴിഞ്ഞ് മുര്‍ഷിദിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടി വെള്ളത്തില്‍ കിടക്കുന്നത് കണ്ടത്. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചങ്ങരംകുളം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. മൈമൂന മാതാവും മുനീര്‍, മുഹ്‌സിന്‍ എന്നിവര്‍ സഹോദരങ്ങളുമാണ്. മൂക്കുതല ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുര്‍ഷിദ് .

ADVERTISEMENT
error: Content is protected !!