മറ്റം സ്പോര്‍ട്സ് അക്കാദമിയുടെ നേതൃത്വത്തില്‍ നീന്തല്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും, ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. അക്കാദമി ഹാളില്‍ നടന്ന ചടങ്ങ് കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. പി. സജീപ് ഉദ്ഘാടനം ചെയ്തു. സ്പോര്‍ട്സ് അക്കാദമി പ്രസിഡണ്ട് ജസ്റ്റിന് കാക്കശ്ശേരി അധ്യക്ഷനായി. തൃശൂര്‍ വനിത സെല്‍ എ.എസ്.ഐ- എസ്.ശ്രീപ്രിയ, കൗമാരവും നിയമങ്ങളും എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ്സ് നയിച്ചു. മറ്റം സ്പോര്‍ട്സ് അക്കാദമി സെക്രട്ടറി ബിനു .കെ.എടക്കളത്തൂര്‍,
ട്രഷറര്‍ ഷെജോ വര്‍ഗ്ഗീസ്, ജോയിന്റ് സെക്രട്ടറി പി.ജെ. തോമസ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ രജീഷ് എന്നിവര്‍ സംസാരിച്ചു.



