30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Kechery കെ കെ കേശവേട്ടന്റെ പതിനഞ്ചാമത് അനുസ്മരണ ദിനാചരണം നടത്തി

കെ കെ കേശവേട്ടന്റെ പതിനഞ്ചാമത് അനുസ്മരണ ദിനാചരണം നടത്തി

34

 

കണ്ടാണശ്ശേരി ഗ്രാമീണ വായനശാല കലാസമിതിയുടെ നേതൃത്വത്തില്‍ വായനശാല മുന്‍പ്രസിഡണ്ടും, കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കെ കെ കേശവേട്ടന്റെ പതിനഞ്ചാമത് അനുസ്മരണ ദിനാചരണം നടത്തി. കേശവേട്ടന്‍ സ്മൃതി മണ്ഡപത്തില്‍ നടന്ന അനുസ്മരണ ചടങ്ങ് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് എന്‍ കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. മുഖ്യാതിഥി കേരള കര്‍ഷകസംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം എന്‍ സത്യന്‍, ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് വടക്കുമ്പാട്ട് നാരായണന്‍ നമ്പൂതിരി, സി.എം.പി സംസ്ഥാന സെക്രട്ടറി പിആര്‍എന്‍ നമ്പീശന്‍, സി.പി.എം കണ്ടാണശ്ശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.വി.സന്തോഷ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷാജു തരകന്‍, കുന്നംകുളം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വത്സന്‍ പാറന്നൂര്‍, എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി വി.ഡി. ബിജു സ്വാഗതവും കലാസമിതി എക്‌സിക്യൂട്ടീവ് അംഗം കെ.ഡി.സന്ദീപ് നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!