വടക്കേക്കാട് കനത്ത മഴയില്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണു

വടക്കേക്കാട് കനത്ത മഴയില്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണു. പഞ്ചായത്ത് 13-ാംവാര്‍ഡ് കല്ലൂര്‍ പള്ളിക്ക് തെക്ക് ഭാഗം താമസിക്കുന്ന കണ്ടംമ്പുള്ളി പരേതനായ മണിയുടെ ഭാര്യ പത്മിനി താമസിക്കുന്ന ഓട് വീടിന്റെ പിന്‍ഭാഗത്തെ ചുമരാണ് ഇടിഞ്ഞുവീണത്. പത്മിനി ഒറ്റയ്ക്കാണ് വീട്ടില്‍ താമസിക്കുന്നത്. ചുമര്‍ പുറത്തേക്ക് വീണതിനാല്‍ അപകടം ഒഴിവായി.

 

ADVERTISEMENT