പാതിരാത്രി യുവതിയുടെ വീട്ടിൽ അക്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

എടക്കഴിയൂരില്‍ പാതിരാത്രിയില്‍ യുവതിയുടെ വീട്ടില്‍ അക്രമണം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. കൊല്‍ക്കത്ത സ്വദേശിയായ രാജുബായിയെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. എടക്കഴിയൂര്‍ ഖാദിരിയ്യ റോഡില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ 2:20 ഓടെയായിരുന്നു സംഭവം.യുവതിയുടെ വീട്ടുപറമ്പിലുണ്ടായിരുന്ന സ്‌കൂട്ടര്‍ നശിപ്പിക്കുകയും, വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്ത പ്രതി, മുറ്റത്തുണ്ടായിരുന്ന കുഴല്‍ക്കിണര്‍ പൈപ്പും കെട്ടിടത്തിലെ ഇലക്ട്രിസിറ്റി മീറ്റര്‍ ബോര്‍ഡും പൂര്‍ണ്ണമായും അടിച്ചുതകര്‍ത്തു. ശബ്ദം കേട്ട് യുവതി ഉണര്‍ന്നുവെങ്കിലും ഭയം കാരണം പുറത്തിറങ്ങിയില്ല.

ADVERTISEMENT