25.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Perumpilavu പഴഞ്ഞി പബ്ലിക് ലൈബ്രറി നവതി ആഘോഷങ്ങളുടെ ഭാഗമായി ആദരം സംഘടിപ്പിച്ചു

പഴഞ്ഞി പബ്ലിക് ലൈബ്രറി നവതി ആഘോഷങ്ങളുടെ ഭാഗമായി ആദരം സംഘടിപ്പിച്ചു

 

പഴഞ്ഞി പബ്ലിക് ലൈബ്രറി & റീഡിങ്ങ് റൂമിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി എസ് എസ് എല്‍ സി, സി ബി എസ് ഇ, പ്ലസ് ടു, വി എച്ച് സി പരിഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. കാട്ടാകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സന്ധ്യ സജിത്ത് അധ്യക്ഷത വഹിച്ചു. 100 ശതമാനം വിജയം നേടിയ പെങ്ങമുക്ക് ഹൈസ്‌കൂള്‍. ഐ ജി ഇംഗ്ലീഷ് സ്‌കൂളിനും പുരസ്‌കാരം നല്‍കി. വായനശാലയില്‍ നടന്ന ഡിഗ്രി വിദ്യാര്‍ത്ഥികളുടെ ഇന്റേണ്‍ഷിപ്പ് കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം പഴഞ്ഞി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ വെങ്കിടമൂര്‍ത്തി നിര്‍വഹിച്ചു.2025-26 ല്‍ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍വിവിധ ഇനങ്ങളില്‍ വിജയം കൈവരിച്ച ടീമില്‍ അംഗങ്ങളായ പഴഞ്ഞി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. കുന്നംകുളം താലൂക് ലൈബ്രറി കൌണ്‍സില്‍ പ്രതിനിധികളായ പി കെ രവീന്ദ്രന്‍, എം ഉദയശങ്കരന്‍ എന്നിവര്‍ സംസാരിച്ചു

ADVERTISEMENT
error: Content is protected !!