28 C
Kunnamkulam
Monday, August 24, 2026
Home Bureaus Perumpilavu വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 25 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 25 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

149

 

വെസ്റ്റ് മങ്ങാട് കഴിഞ്ഞദിവസം നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 25 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ.ഞായറാഴ്ചയായിരുന്നു വിവാഹം. ഇന്നലെ രാവിലെയാണ് പലരെയും വയറു വേദനയുമായും ചര്‍ദ്ദിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആര്‍ക്കും ഗുരുതരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ല.എല്ലാവരെയും പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. നിലവില്‍ ഒരാള്‍ മാത്രമാണ് യൂണിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്. വെല്‍ക്കം ജ്യൂസ് കഴിച്ചവര്‍ക്കാണ് പ്രശ്‌നങ്ങളുണ്ടായിട്ടുള്ളത്. ജ്യൂസിന് ഉപയോഗിച്ച പഴവര്‍ഗ്ഗത്തില്‍ നിന്നാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.പോര്‍ക്കുളം പഞ്ചായത്ത് ആരോഗ്യ വിഭാഗവും മറ്റും പരിശോധനകള്‍ നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!