പോര്‍ക്കുളത്തുണ്ടായ വാഹനാപകടത്തില്‍ പഴഞ്ഞി സ്വദേശിക്ക് ഗുരുതര പരുക്കേറ്റു. കുന്നംകുളം പാലസ് റോഡില്‍ ഗോള്‍ഡന്‍ എക്വാറിയം ഉടമയായ ജെബി പി ജോണിനാണ് പരിക്കേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടില്‍ നിന്ന് കടയിലേയ്ക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ പോര്‍ക്കുളം സെന്ററില്‍ വച്ചായിരുന്നു അപകടം. ജെബിയുടെ ഇലക്ട്രിക് സ്‌കൂട്ടറില്‍ ഇടിച്ച വാഹനം നിര്‍ത്താതെ പോയി.അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജെബിയെ തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടിച്ച വാഹനം കണ്ടെത്താനായിട്ടില്ല. മേഖലയിലെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.



