28.2 C
Kunnamkulam
Sunday, July 26, 2026
Home Bureaus Kunnamkulam കുന്നംകുളം. ഗവ. മോഡല്‍ ബോയ്സ് സ്‌കൂളില്‍ ‘അനുമോദനം 2026’ സംഘടിപ്പിച്ചു

കുന്നംകുളം. ഗവ. മോഡല്‍ ബോയ്സ് സ്‌കൂളില്‍ ‘അനുമോദനം 2026’ സംഘടിപ്പിച്ചു

 

കുന്നംകുളം. ഗവ. മോഡല്‍ ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ‘അനുമോദനം 2026’ സംഘടിപ്പിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ്കുന്നംകുളം നിയോജകമണ്ഡലം എം.എല്‍.എ എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ പി ഐ റസിയ ഫലപ്രഖ്യാപന അവലോകനം നടത്തി. തൃശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നൂറു ശതമാനം വിജയത്തിളക്കം നേടിയവരേയും ദേശീയതല കായിക മത്സരങ്ങളില്‍ മികവ് തെളിയിച്ച കായിക പ്രതിഭകളേയും ആദരിച്ചു.

ADVERTISEMENT
error: Content is protected !!