24.8 C
Kunnamkulam
Sunday, July 26, 2026
Home Bureaus Perumpilavu ഓടിക്കൊണ്ടിരുന്ന പെട്ടി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് ഓട്ടോറിക്ഷ തകര്‍ന്നു

ഓടിക്കൊണ്ടിരുന്ന പെട്ടി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് ഓട്ടോറിക്ഷ തകര്‍ന്നു

ഓടിക്കൊണ്ടിരിക്കുന്ന പെട്ടി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് ഓട്ടോറിക്ഷ തകര്‍ന്നു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.പോര്‍ക്കുളം പഞ്ചായത്തിലെ പൊന്നം കള്ളുഷാപ്പിന് സമീപം ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം.പൊന്നം സെന്ററില്‍ കട നടത്തുന്ന ഉപ്പുങ്ങല്‍ ഗണേശന്‍ പച്ചക്കറി എടുക്കുന്നതിനായി കുന്നംകുളത്തേക്ക് പോകുന്നതിനിടെയാണ് സ്വകാര്യയുടെ വ്യക്തിയുടെ പറമ്പിലെ തെങ്ങ് കടപുഴകി ഓട്ടോക്ക് മുകളില്‍ പതിച്ചത്. ഓട്ടോറിക്ഷയ്ക്ക് സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും ഡ്രൈവര്‍ ഗണേശന്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ വാര്‍ഡ് മെമ്പര്‍ സിന്ധു ബാലന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തെങ്ങ് മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അപകടഭീഷണിയായി റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ഉടമകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുമെന്ന് വാര്‍ഡ് മെമ്പര്‍ സിന്ധു ബാലന്‍ പറഞ്ഞു

ADVERTISEMENT
error: Content is protected !!