സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാ സോഷ്യല്‍ എംപവര്‍മെന്റ സെന്റര്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നു

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശാസ്ത്ര അവബോധം പ്രോത്സാഹിപ്പിക്കുന്നതിന് തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാ എഞ്ചിനീയറിങ് കോളേജ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നു. വിദ്യ ഇന്റര്‍നാഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ, വിദ്യാ സോഷ്യല്‍ എംപവര്‍മെന്റ സെന്റര്‍ -വിസെകിന്റെ ആഭിമുഖ്യത്തിലാണ് സ്‌കോളര്‍ഷിപ്പ്. എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ അഞ്ച് വര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്ത് 2024-2029 കാലയളവില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എട്ടാം ക്ലാസ്സിലെ അര്‍ഹരായ കുട്ടികളെ തിരഞ്ഞെടുക്കാന്‍ ആദ്യഘട്ടമായ ഓണ്‍ലൈന്‍ പരീക്ഷ ‘വിദ്യാ സയന്‍സ് ടാലന്റ് ടെസ്റ്റ്’ നടത്തും. ഓഗസ്റ്റ് 30 വെള്ളിയാഴച്ച രാത്രി 7.30-8.00 സമയത്തു ഓണ്‍ലൈന്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 97475 52526 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.