25.8 C
Kunnamkulam
Sunday, July 26, 2026
Home Bureaus Guruvayur ഇന്ധനവില വര്‍ധന ; എ.ഐ.റ്റി.യു.സി. ഗുരുവായൂര്‍ മണ്ഡലം കമ്മറ്റി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

ഇന്ധനവില വര്‍ധന ; എ.ഐ.റ്റി.യു.സി. ഗുരുവായൂര്‍ മണ്ഡലം കമ്മറ്റി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

 

ഇന്ധനവില വര്‍ധനവ് ജനജീവിതം ദുസ്സഹമാക്കിയിട്ടും ചെറുവിരല്‍ അനക്കാത്തെ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എ.ഐ.റ്റി.യു.സി. ഗുരുവായൂര്‍ മണ്ഡലം കമ്മറ്റി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ചാവക്കാട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച് നഗരം ചുറ്റി നടന്ന പ്രകടനത്തിനുശേഷം ചാവക്കാട് ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുയോഗം എ.ഐ.റ്റി.യു.സി. ജില്ലാ പ്രസിഡന്റ് വി.എസ.് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. എ.ഐ.റ്റി.യു.സി. മണ്ഡലം സെക്രട്ടറി എ.എം. സതീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ. മണ്ഡലം സെക്രട്ടറി പി.കെ.രാജേശ്വരന്‍ , മഹിള സംഘം സംസ്ഥാന കമ്മറ്റി അംഗം ഗീതാ രാജന്‍ , എ.ഐ.വൈ.എഫ്. മണ്ഡലം സെക്രട്ടറി ബിനീഷ് ചില്ലിക്കന്‍ , എ.ഐ.റ്റി.യു.സി. കെട്ടിട നിര്‍മാണ തൊഴിലാളി യൂണിയന്‍ മണ്ഡലം സെക്രട്ടറി ഇ.കെ.ജോസ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!