28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Kunnamkulam ഫുട്‌ബോള്‍ ലഹരിയില്‍ അമര്‍ന്ന് കുന്നംകുളം

ഫുട്‌ബോള്‍ ലഹരിയില്‍ അമര്‍ന്ന് കുന്നംകുളം

 

ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് കിക്കോഫ് കുറിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കുന്നംകുളം നഗരവും പരിസരപ്രദേശങ്ങളും ഫുട്‌ബോള്‍ ലഹരിയിലേക്ക് അമര്‍ന്നു . നഗരത്തിലെ പ്രമുഖ വ്യാപാരകേന്ദ്രങ്ങളിലെല്ലാം ലോകകപ്പ് അനുബന്ധ സാമഗ്രികളുടെ വില്‍പ്പന തകൃതിയാണ്. കായികപ്രേമികളെ ആകര്‍ഷിക്കാന്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുമായി വിപണി സജീവമായതോടെ നഗരത്തില്‍ എങ്ങും ഉത്സവപ്രതീതിയാണ്.പ്രധാന തെരുവുകളിലും കടകളിലും പ്രിയപ്പെട്ട ടീമുകളുടെ വലിയ കൊടികളും തോരണങ്ങളും നിരന്നുകഴിഞ്ഞു. ബ്രസീല്‍, അര്‍ജന്റീന, പോര്‍ച്ചുഗല്‍, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ പ്രമുഖ ടീമുകളുടെ കൊടികള്‍ക്കാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. താരങ്ങളുടെ ചിത്രങ്ങള്‍ പതിച്ച പോസ്റ്ററുകള്‍ക്കും സ്റ്റിക്കറുകള്‍ക്കും പുറമെ, വലിയ കട്ടൗട്ടുകള്‍ തയ്യാറാക്കാനുള്ള തിരക്കിലാണ് ആരാധകര്‍.

ADVERTISEMENT
error: Content is protected !!