23.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kunnamkulam 2026 – 27 ഡയറി പ്രകാശനം ചെയ്ത് കുന്നംകുളം ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി

2026 – 27 ഡയറി പ്രകാശനം ചെയ്ത് കുന്നംകുളം ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി

39

കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി കുന്നംകുളം ഏരിയ കമ്മിറ്റിയുടെ 2026 – 27 വര്‍ഷത്തെ ഡയറി പ്രകാശനം ചെയ്തു. പുതുശ്ശേരി അയ്യങ്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ തൃശ്ശൂര്‍ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പ്രേമനാഥ്, കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. കേരള ഫെസ്റ്റിവല്‍ കോഡിനേഷന്‍ കമ്മിറ്റി മേഖല പ്രസിഡന്റ് ടി. സോമശേഖരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 2026 – 27 വര്‍ഷത്തിലെ പ്രദേശത്തെ പ്രധാന ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും വിവരങ്ങള്‍ അടങ്ങിയതാണ് ഈ ഡയറി. ചടങ്ങില്‍ ചന്ദ്രശേഖരന്‍ പുതുശ്ശേരി, കെ.വി. രാമകൃഷ്ണന്‍, ശങ്കരനാരായണന്‍ നമ്പൂതിരി, പ്രജീഷ് സുരേഷ് കുമാര്‍, ബിനീഷ് പുതുശ്ശേരി കമ്മിറ്റി മെമ്പര്‍മാര്‍ ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

ADVERTISEMENT
error: Content is protected !!