25.8 C
Kunnamkulam
Sunday, July 26, 2026
Home Bureaus Chavakkad ഒരുമനയൂരില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം

ഒരുമനയൂരില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം

 

ഹരിത കര്‍മ്മ സേനാംഗങ്ങള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചിടുന്ന സ്ഥലത്ത് നിന്ന് മാലിന്യങ്ങള്‍ പുറത്തേക്കിട്ട് ചാക്കുകള്‍ മോഷ്ടിച്ച നിലയില്‍. വിവിധ വീടുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ വലിയ ചാക്കുകളിലാക്കി നിശ്ചയിച്ച സ്ഥലത്ത് കൂട്ടിയിടുകയാണ് ചെയ്യുന്നത്. ഈ രീതിയില്‍ ക്രമമായി സൂക്ഷിച്ചിരുന്ന ജൈവ-അജൈവ മാലിന്യങ്ങളാണ് പുറത്തേക്കിട്ട് ചാക്കുകള്‍ മോഷ്ടിച്ചത്. ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് കോളനി റോഡിലെ മാലിന്യശേഖരണ സ്ഥലത്താണ് സംഭവം.പഞ്ചായത്ത് പ്രസിഡന്റ് പി.എം.താഹിര്‍, വൈസ് പ്രസിഡന്റ് നഷ്‌റ മുഹമ്മദ്, പഞ്ചായത്ത് മെംബര്‍മാരായ സിന്ധു അശോകന്‍ , ഹിഷാം കപ്പല്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

ADVERTISEMENT
error: Content is protected !!