കെ എസ് എസ് പി യു മുണ്ടത്തിക്കോട് യൂണിറ്റ് ഇടക്കാല സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ജൂലൈ 11ന് നടക്കും

 

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മുണ്ടത്തിക്കോട് യൂണിറ്റ് ഇടക്കാല സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ജൂലൈ 11ന് ആര്യമ്പാടം പകല്‍വീട്ടില്‍ നടക്കും. ഇതുമായി ബന്ധപ്പെട്ട യോഗം കെ.എസ്.എസ്.പി.യു. ബ്ലോക്ക് പ്രസിഡന്റ് എം.ജെ.അഗസ്ത്യന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എ.സ്‌കറിയ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എം.കെ. മുഹമ്മദ് കുട്ടി ഹാജി സംഘടനാ പ്രമേയം അവതരിപ്പിച്ചു.സെക്രട്ടറി വി.കെ.പദ്മനാഭന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ സി എസ് സുഹറാബി കണക്കും അവതരിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് രാജു മാരാത്ത് ആമുഖ പ്രസംഗം നടത്തി. വി.എസ്. ഗോവിന്ദ സ്വാമി, കെ.എ.ജാനമ്മ ,സി എല്‍ പിയുസ്, കെ ജി മോഹനന്‍, കെ ശ്യാമളകുമാരി, വി എ കൃസ്റ്റീന എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT