25.3 C
Kunnamkulam
Sunday, July 26, 2026
Home CCTV Desk തോളൂരില്‍ സമാന്തര പാലം തകര്‍ന്നു ; ഗര്‍ത്തം രൂപപ്പെട്ടു

തോളൂരില്‍ സമാന്തര പാലം തകര്‍ന്നു ; ഗര്‍ത്തം രൂപപ്പെട്ടു

 

തോളൂര്‍ മെയിന്‍ റോഡിലെ പാലം പണി കാരണം സമാന്തര പാതയായി ഉപയോഗിച്ചിരുന്ന കരുവാന്‍പടി – വഴിയില്‍ ശേഖവന്‍കാവ് റോഡിലെ തോടിന് മുകളിലെ പാലത്തില്‍ ഗര്‍ത്തം രൂപപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയായിരുന്നു അപകടം. പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് തോടിലേക്ക് പതിക്കുകയായിരുന്നു. അപകട സമയത്ത് പാലത്തിന് മുകളില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. സമാന്തര പാലവും തകര്‍ന്നതിനാല്‍ വലിയ ഗതാഗത കുരുക്കാണ് പ്രദേശത്ത് അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്. പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് വാഹന യാത്രക്കാര്‍ക്ക് മറ്റ് വഴി തയ്യാറാകുന്നതിനുള്ള ശ്രമത്തിലാണ്. ഇതുവഴിയുള്ള പരമാവധി യാത്രകള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍. ആവശ്യപ്പെട്ടു. തോളൂര്‍ റോഡിലെ പണി പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ ഈ പാലം പുതുക്കിപണിയുന്നതിന് നടപടി സ്വീകരിക്കണമെന്ന് സമീപവാസികള്‍ പറഞ്ഞു.

ADVERTISEMENT
error: Content is protected !!