25.8 C
Kunnamkulam
Sunday, July 26, 2026
Home Bureaus Chavakkad പാവറട്ടി സെന്റ് ജോസഫ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിളംബര റാലി സംഘടിപ്പിച്ചു

പാവറട്ടി സെന്റ് ജോസഫ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിളംബര റാലി സംഘടിപ്പിച്ചു

 

പാവറട്ടി സെന്റ് ജോസഫ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഫിഫ ലോകകപ്പിനോടനുബന്ധിച്ച് വിളംബര റാലി സംഘടിപ്പിച്ചു.ഇതോടനുബന്ധിച്ച് സ്‌കൂളിലെ 8-ാം ക്ലാസ് വിദ്യാര്‍ത്ഥി സി എസ് ഗൗദം എഴുതിയ ഫുട്‌ബോള്‍ കവിത ആലപിച്ചായിരുന്നു റാലിക്ക് തുടക്കമായത്. ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്ന മുന്‍നിര രാജ്യങ്ങളേയും മികച്ച താരങ്ങളേയും അവരുടെ ആവേശമത്സരങ്ങളെ വിലയിരുത്തിയുമായിരുന്നു കവിത രചന. ഇതിനു മുമ്പും ഗൗതം നിരവധി കവിതകള്‍ എഴുതി ശ്രദ്ധ നേടിയിട്ടുണ്ട്. ഗുരുവായൂര്‍ നാഷ്ണല്‍ കേബിള്‍ നെറ്റ് വര്‍ക്ക് ഉടമ കെ ടി സഹദേവന്റെ കൊച്ചുമകനാണ് ഗൗദം. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗൗതമിനെ അധ്യാപകര്‍ അഭിനന്ദിച്ചു. തുടര്‍ന്ന് നടന്ന റാലിയില്‍ വിദ്യാര്‍ത്ഥികള്‍ ആവേശാരവത്തോടെയാണ് പങ്കു ചേര്‍ന്നത്. തങ്ങളുടെ ആരാധകരുടെ ജേഴ്‌സിയണിഞ്ഞും കൊടിതോരണങ്ങള്‍ ഏന്തിയും നൃത്തചുവടുകളോടെയാണ് വിദ്യാര്‍തഥികള്‍ ഫിഫ ലോകകപ്പിന് വരവേറ്റത്.

ADVERTISEMENT
error: Content is protected !!