28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Perumpilavu ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി സൗഹൃദ മത്സരം സംഘടിപ്പിച്ചു

ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി സൗഹൃദ മത്സരം സംഘടിപ്പിച്ചു

ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിന്റെ ജനപ്രതിനിധികളും, വ്യാപാരി വ്യവസായി ഏകോപനസമിതി അംഗങ്ങളും തമ്മില്‍ സൗഹൃദ മത്സരം സംഘടിപ്പിച്ചു. രാമപുരം ടര്‍ഫില്‍ സൗഹൃദ മത്സരത്തിനു മുന്നോടിയായി സംഘടിപ്പിച്ച പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരത്തിന്റെ ഉദ്ഘാടനം കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ നിര്‍വഹിച്ചു.ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ് അധ്യക്ഷത വഹിച്ചു.മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ സദാനന്ദന്‍ മാസ്റ്റര്‍ മുഖ്യ അതിഥിയായിരുന്നു.വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സോണി സക്കറിയ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എംപി രാജന്‍,കെ എം റസാക്ക്,അനില്‍ പി മാത്യു, ജോയ് ചീരന്‍, വി കെ ഹക്കീം,ടിങ്കു കാഞ്ഞിരത്തിങ്കല്‍, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!