പുന്നയൂര്‍ വാതക ശ്മശാനം തുടര്‍നടപടികളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് വിളിച്ച് ചേര്‍ത്ത സര്‍വ്വക്ഷിയോഗം പ്രഹസനമാണെന്ന് എല്‍.ഡി.എഫ്. ആരോപണം. ബുധനാഴ്ചയാണ് പുന്നയൂര്‍ ഗ്രാമ പഞ്ചായത്ത് വാതക ശ്മശാനം തുറന്നു പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷി യോഗം വിളിച്ചത്. ശ്മശാന നിര്‍മ്മാണ ഏജന്‍സിയായ റൈയ്ഡ്‌കൊ എന്ന സ്ഥാപനം ശ്മശാനം പ്രവര്‍ത്തനക്ഷമ മാണെന്നും തുടര്‍ന്ന് ഏതുതരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാലും അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കുമെന്നും രേഖാമൂലം പഞ്ചായത്തിന് കത്ത് നല്‍കിയിട്ടും ശ്മശാനം തുറന്ന് പ്രവര്‍ത്തിക്കാന്‍ ഭരണ സമിതി തയ്യാറാവുന്നില്ലന്ന് എല്‍.ഡി.എഫ്. ആരോപിച്ചു. ഇത് യു ഡി എഫ് ഭരണ സമിതിയുടെ രാഷ്ട്രീയ താല്‍പ്പര്യമാണ് വെളിവാക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. സിപിഎം പ്രതിനിധികളായി യോഗത്തില്‍ എം.എ. വഹാബും. കെ.ബി ഫസലൂദീനും. പങ്കെടുത്തിരുന്നു.



