24.4 C
Kunnamkulam
Monday, August 10, 2026
Home Bureaus Punnayurkulam ‘ശുചിത്വ പുന്നയൂര്‍’ പദ്ധതിക്ക് തുടക്കം

‘ശുചിത്വ പുന്നയൂര്‍’ പദ്ധതിക്ക് തുടക്കം

47

പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ റോഡുകളും വൃത്തിയാക്കി നാടിന്റെ ശുചിത്വം ഉറപ്പുവരുത്തുന്ന ‘ശുചിത്വ പുന്നയൂര്‍’ പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസ്ല റഹീം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും റോഡരികുകളില്‍ വളര്‍ന്നുനില്‍ക്കുന്ന കാടുകളും വള്ളികളും അടിക്കാടുകളും മെഷീന്‍ ഉപയോഗിച്ച് വെട്ടിമാറ്റി വൃത്തിയാക്കുന്നതാണ് ഈ സമഗ്ര ശുചീകരണ പദ്ധതി. മഴക്കാലത്ത് റോഡരികുകളില്‍ കാടുമൂടുന്നത് മൂലം വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും കാഴ്ച തടസ്സപ്പെടുകയും അപകടങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നത് പതിവാണ്. കൂടാതെ, അടിക്കാടുകളില്‍ ഇഴജന്തുക്കള്‍ പെരുകുന്നതും മാലിന്യങ്ങള്‍ തള്ളുന്നതും ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമെന്ന നിലയിലാണ് പഞ്ചായത്ത്, പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നസീറ അഹമ്മദ്, വാര്‍ഡ് മെമ്പര്‍മാരായ അബ്ദുല്‍ സലീം കുന്നമ്പത്ത്, മുഹമ്മദ് അസ്ലം എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!