26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Punnayurkulam കെ.എസ്.കെ.ടി.യു. കടിക്കാട് വില്ലേജ് സമ്മേളനം നടന്നു

കെ.എസ്.കെ.ടി.യു. കടിക്കാട് വില്ലേജ് സമ്മേളനം നടന്നു

39

കെ.എസ്.കെ.ടി.യു. കടിക്കാട് വില്ലേജ് സമ്മേളനം അണ്ടത്തോട് വി.പി.മാമു കമ്മ്യൂണിറ്റി ഹാളില്‍ പ്രത്യേകം സജ്ജമാക്കിയ വി.എസ്. അച്യുതാനന്ദന്‍ നഗറില്‍ നടന്നു. സംഘാടകസമിതി ചെയര്‍മാന്‍ എ.ഡി. ധനീപ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ ബിന്ദു ചന്ദ്രന്‍ അധ്യക്ഷയായിരുന്നു. കെ.എസ്.കെ.ടി.യു ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം.ബി. പ്രവീണ്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ വി താജുദ്ദീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണിബാഹുലേയന്‍ , അന്‍സാര്‍ സെലീന മൊയ്ദീന്‍, ബുഷറ നൗഷാദ്, തുടങ്ങിയവര്‍ സംസാരിച്ചു. ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രസിഡന്റായി മണി ബാഹുലേയനേയും സെക്രട്ടറിയായി ശ്രീനിവാസനെയും തിരഞ്ഞെടുത്തു.

ADVERTISEMENT
error: Content is protected !!