എളവള്ളി പഞ്ചായത്തില്‍ 5 റോഡുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

എളവള്ളി പഞ്ചായത്തില്‍ എം.എല്‍.എ. ആസ്തിവികസന ഫണ്ടില്‍ നിന്നും 54 ലക്ഷം രൂപ ചിലവഴിച് പണി പൂര്‍ത്തീകരിച്ച 5 റോഡുകള്‍ ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. ബ്രഹ്‌മകുളത്ത് നടന്ന ചടങ്ങില്‍ പ്രൊഫ: സി രവീന്ദ്രനാഥ് എം.എല്‍.എ റോഡുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.യു.സരിത അദ്ധ്യക്ഷയായി. മുന്‍ എം.എല്‍ എ മുരളി പെരുനെല്ലി മുഖ്യാതിഥിയായി. തടത്തില്‍ റോഡ്, മൊടാട്ടുകുന്ന് റോഡ്, വിളക്കാട്ടുപാടം നായനാര്‍ റോഡ് , കോളേങ്ങാട്ട് ലൈന്‍ റോഡ്, ചക്കംകണ്ടം കല്യാണി റോഡ് എന്നിവയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്.

 

ADVERTISEMENT