28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Erumapetty വൃക്കകള്‍ തകരാറിലായി ചികിത്സയില്‍ കഴിയുന്ന യുവാവിന് സഹായസമിതി രൂപീകരിച്ചു

വൃക്കകള്‍ തകരാറിലായി ചികിത്സയില്‍ കഴിയുന്ന യുവാവിന് സഹായസമിതി രൂപീകരിച്ചു

ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന എരുമപ്പെട്ടി മുട്ടിക്കല്‍ കുണ്ടന്നൂര്‍ വെള്ളകുന്ന് ഉന്നതിയില്‍ ചീരാത്ത് അജീഷിന്റെ ചികിത്സയ്ക്കായ് നാട്ടുകാര്‍ ചേര്‍ന്ന് സഹായസമിതി രൂപീകരിച്ചു. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ്, ബ്‌ളോക്ക് പഞ്ചായത്ത് അംഗം സജി മാധവന്‍ ഉള്‍പ്പെടെ ഉള്ള പൊതു പ്രവര്‍ത്തകര്‍ രക്ഷാധികാരികള്‍ ആയും മുട്ടിക്കല്‍ വാര്‍ഡ് മെമ്പര്‍ പ്രബിത ബാലകൃഷ്ണന്‍ ചെയര്‍മാനും, ചന്ദ്രപ്രകാശ് ഇടമന ജനറല്‍ കണ്‍വീനര്‍ ആയും ജീസന്‍ ചുങ്കത്ത് ട്രഷറായും ഉള്‍പ്പെടെ ഇരുപത്തിയൊന്നംഗ സമിതിയാണ് രൂപീകരിച്ചത്. യോഗത്തില്‍ ജനപ്രതിനിധികളായ എന്‍.കെ.കബീര്‍, ഫ്രിജോ വടക്കൂട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.എസ്.സുനീഷ്, എം.എം.നിഷാദ്, ബിനീഷ് കുണ്ടന്നൂര്‍, സുഭാഷ്, ഷാജന്‍ കുണ്ടന്നൂര്‍, പ്രസാദ് കുണ്ടന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

ADVERTISEMENT
error: Content is protected !!