28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Erumapetty എരുമപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം ആഘോഷിച്ചു

എരുമപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം ആഘോഷിച്ചു

എരുമപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം ആഘോഷിച്ചു. എ.സി മൊയ്തീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീന സാജന്‍ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ്, പി.ടി.എ. പ്രസിഡന്റ് ഷീബ രാജേഷ്, എസ്.എം സി. ചെയര്‍മാന്‍ വി.എസ്.ശ്രീജന്‍, എം.പി.ടി.എ. പ്രസിഡന്റ് ഗിരിജ ശിവരാമന്‍, പ്രിന്‍സിപ്പല്‍ ഷീബ ജോസ്, ഹെഡ്മിസ്ട്രസ് ബീന സി.ജേക്കബ്, സ്റ്റാഫ് സെക്രട്ടറിമാരായ ജെ.എഫ്. സിന്‍ഡ, എ.എച്ച്. റൈമത്ത് തുടങ്ങിയവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും കലാ-കായിക വിഭാഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരെയും, മികച്ച എസ്.പി.സി., എന്‍.എസ്.എസ് . കേഡറ്റുകളേയും ചടങ്ങില്‍ മൊമെന്റോ നല്‍കി അനുമോദിച്ചു.

 

 

ADVERTISEMENT
error: Content is protected !!