28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Chavakkad ലോകകപ്പ് ആഘോഷം ; ചാവക്കാട് നഗരസഭയുടെ ബിഗ് സ്ക്രീൻ പ്രദർശനം

ലോകകപ്പ് ആഘോഷം ; ചാവക്കാട് നഗരസഭയുടെ ബിഗ് സ്ക്രീൻ പ്രദർശനം

കായികപ്രേമികള്‍ക്ക് ഒത്തുകൂടി ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ തത്സമയം ആസ്വദിക്കുന്നതിനായി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തില്‍ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം ഒരുക്കി. ചാവക്കാട് ഏനാമാവ് റോഡില്‍ പീപ്പിള്‍സ് ഫേബ്രിക്‌സിന് മുന്‍വശത്തുള്ള അല്‍ ഹദീര്‍ കെട്ടിടത്തിലാണ് കായിക പ്രേമികള്‍ക്കായി വലിയ സ്‌ക്രീന്‍ സ്ഥാപിച്ചിട്ടുള്ളത്. പ്രദര്‍ശ്ശനത്തിന് മാറ്റുകൂട്ടാന്‍ വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളാണ് നഗരസഭ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ചാവക്കാട് കൂട്ടുകല്‍ ചത്വരത്തില്‍ പ്രത്യേക ‘ലോകകപ്പ് ഡി ജെ വൈബ്’ സമ്മാന പെരുമഴയും സംഘടിപ്പിച്ചു. ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനവും ഡി ജെ വൈബും എന്‍ കെ അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ പി യതീന്ദ്രദാസ്, കെ എച്ച് സലാം, കെ പി രഞ്ജിത്ത് കുമാര്‍, കൗണ്‍സിലര്‍മാരായ കെ വി ശശി, കെ സി സുനില്‍, കെ വി ശശി, ആരിഫ് പാലയൂര്‍, ടി എം ഷാജി, ആസിഫ് പാലയൂര്‍,പി ഐ വിശ്വംഭരന്‍ ,സീനിയര്‍ പിഎച്ച്‌ഐ എം ഷെമീര്‍,സന്തോഷ് കരിമ്പന്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!