27.8 C
Kunnamkulam
Friday, September 18, 2026
Home Bureaus Kechery ഫിഫ വേള്‍ഡ് കപ്പിനെ വരവേറ്റ് ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത്

ഫിഫ വേള്‍ഡ് കപ്പിനെ വരവേറ്റ് ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത്

50

2026 ഫിഫ വേള്‍ഡ് കപ്പിനെ വരവേറ്റ് ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിളംബര ഘോഷയാത്രയും ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു.കേച്ചേരി സെന്ററില്‍ നടന്ന ഷൂട്ടൗട്ട് മത്സരം .ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ജിഷാ സുനില്‍കുമാര്‍,വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷൈല പുഷ്പാകരന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജൂലറ്റ് വിനു,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സച്ചിന്‍ പ്രകാശ്, പഞ്ചായത്ത് സെക്രട്ടറി എം.സി മാറ്റ്‌ലി എന്നിവര്‍ സംസാരിച്ചു ജനപ്രതിനിധികള്‍, കായിക അധ്യാപകര്‍, കായികതാരങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ഘോഷയാത്രയില്‍ പങ്കാളികളായി. ഷൂട്ടൗട്ട് മത്സരത്തില്‍ കെ. എഫ്. എ അക്കാദമി അംഗം മുഹമ്മദ് യാസീന്‍ വിജയിച്ചു.

 

ADVERTISEMENT
error: Content is protected !!