കുറ്റിപ്പുറം – തൃശൂര്‍ സംസ്ഥാനപാത മുണ്ടൂരില്‍ നിയന്ത്രണം വിട്ട കാര്‍ കാനയിലേക്ക് വീണു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മുണ്ടൂര്‍ മനപ്പടിയില്‍ ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. തൃശൂര്‍ ഭാഗത്തേക്ക് പോയിരുന്ന ടാക്‌സി കാറാണ് അപകടത്തില്‍പ്പെട്ടത്. മുന്നില്‍ പോയിരുന്ന വാഹനം പെട്ടന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു. ഈ വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചതേടെ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലിടിക്കുകയും, വീതിയും ആഴവുമേറിയ കാനയിലേക്ക് പതിക്കുകയുമായിരുന്നു. കാറിലെ യാത്രക്കാര്‍ അത്ഭുതകരമായാണ് പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടത്. വാഹനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. കാര്‍ പിന്നീട് ക്രെയിന്‍ എത്തിച്ച് കാനയില്‍ നിന്ന് പുറത്തെടുത്തു.



