28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Kechery പൂവത്തൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരു വയസ്സുള്ള കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

പൂവത്തൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരു വയസ്സുള്ള കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

കാഞ്ഞാണി – പാവറട്ടി പാത പൂവത്തൂര്‍ സെന്ററിനു സമീപം നിര്‍ത്തിയിട്ട കാറിനു പുറകില്‍ മറ്റൊരു കാര്‍ ഇടിച്ച് അപകടം. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരു വയസ്സ് പ്രായമുള്ള കുട്ടി ഉള്‍പ്പെടെ പൂവ്വത്തൂര്‍ സ്വദേശികളായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മുല്ലശ്ശേരി ഭാഗത്തുനിന്നും വന്നിരുന്ന കാര്‍ മറ്റൊരു വാഹനത്തിന് സൈഡ് നല്‍കുന്നതിനിടയില്‍ വൈദ്യുതി പോസ്റ്റിന്റെ തറയില്‍ ഇടിച്ചതിനെ തുടര്‍ന്ന് ടയര്‍ പൊട്ടുകയും ഇതേ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന കാറിനു പുറകില്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ADVERTISEMENT
error: Content is protected !!