28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Erumapetty ആലിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്‌നം നടത്തി

ആലിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്‌നം നടത്തി

കുട്ടഞ്ചേരി ആലിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്‌നം നടത്തി. രാവിലെ എട്ട് മുതല്‍ ക്ഷേത്രം തന്ത്രി ഈക്കാട്ടുമനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ പ്രശസ്ത ജ്യോതിഷ പണ്ഡിതരായ മേഴത്തൂര്‍ ഉണ്ണികൃഷ്ണന്‍ പണിക്കര്‍, പെരിങ്ങോട്ട് രാജേഷ് പണിക്കര്‍, കുട്ടഞ്ചേരി പ്രദീപ് രാജ് പണിക്കര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അഷ്ടമംഗല ദേവപ്രശ്‌നം നടന്നത്. രാവിലെ ആറുമണി മുതല്‍ ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തില്‍ വിശേഷാല്‍ തന്ത്രി പൂജകള്‍ ഉണ്ടായിരുന്നു. ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജേഷ്, എന്‍ കെ സി ബാലന്‍, എന്‍ കെ സി ചന്ദ്രന്‍, പ്രദീപ്, സി വി അശോകന്‍ അജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!