പെരുമ്പിലാവ് ജ്ഞാനപ്രദായനി വായനശാലയുടേയും പ്രോഗ്രസ്സീവ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്ടസ് ക്ലബിന്റേയും ആഭിമുഖ്യത്തില്‍ ഗ്രന്ഥശാല പ്രസ്ഥാനത്തിലെ സ്ത്രീ സാന്നിദ്ധ്യം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ഡൊ.സ്മിതാദാസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത്പ്രസിഡന്‍ഡ് മുഖ്യാതിഥിയായി. സെമിനാറില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സികൂട്ടീവ് അംഗം ഓമനബാബു ,ബിന്ദുമേനോന്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. വായനശാലയുടെ മെമ്പര്‍ഷിപ്പ് വിതരണം കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് 15 -ാം വാര്‍ഡ് മെമ്പര്‍ അബ്ദുള്‍ റസ്സാക്ക് നിര്‍വ്വഹിച്ചു. പത്താം ക്ലാസിലും പ്ലസ്ടുവിലും വിജയിച്ചവരെ ചടങ്ങില്‍ അനുമോദിച്ചു. ഇതോടനുബന്ധിച്ച് ബഷീര്‍ മണിമോന്റ നേതൃത്വത്തില്‍ പ്രോഗ്രസ്സിവ് ഗായകസംഘം ‘പാട്ടുനേരം’ ഗാനാവതരണം നടന്നു. വായനശാല സെക്രട്ടറി റംല അക്ബര്‍ സ്വാഗതവും ക്ലബ് സെക്രട്ടറി അബ്ദുള്‍ സലാം നന്ദിയും പറഞ്ഞു.



