26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kunnamkulam ആര്‍ത്താറ്റ് സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം

ആര്‍ത്താറ്റ് സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം

77

കുന്നംകുളം ആര്‍ത്താറ്റ് സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. അഞ്ഞൂര്‍ സ്വദേശി അച്ഛന്‍ പറമ്പില്‍ വീട്ടില്‍ 17 വയസ്സുള്ള ആദിത്യ മഹാദേവിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.15 ഓടെയാണ് അപകടം.കുന്നംകുളം ഭാഗത്ത് നിന്ന് ഗുരുവായൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും, എതിര്‍ദിശയില്‍ വരികയായിരുന്ന സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. ആര്‍ത്താറ്റ് വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂട്ടര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ബൈക്ക് യാത്രികന്റെ കാലിന് പരിക്കേറ്റു. അപകടം നടന്നയുടന്‍ തന്നെ 108 ആംബുലന്‍സ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പരിക്കേറ്റ യുവാവിനെ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഇരു വാഹനങ്ങള്‍ക്കും ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.

 

ADVERTISEMENT
error: Content is protected !!