24.9 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Kechery കണ്ടാണശ്ശേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം

കണ്ടാണശ്ശേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം

നിയന്ത്രണം വിട്ട കാര്‍, റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ചു കയറി. കണ്ടാണശ്ശേരി പുത്തന്‍കുളത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയായിരുന്നു മ. ചൂണ്ടല്‍ പയ്യൂര്‍ സ്വദേശികളാണ് കാറില്‍ യാത്ര ചെയ്തിരുന്നത്. വിവാഹ ചടങ്ങില്‍ പങ്കെടുത്തവരെ വീടുകളിലെത്തിച്ച ശേഷം ഗുരുവായൂര്‍ ഭാഗത്തേക്ക് തിരിച്ചു പോകുന്നതിനിടെയാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് തുടര്‍ന്ന് റോഡിന്റെ വശത്ത് സജ്ജമാക്കിയ ചായ കടയിലേക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരില്‍ ഒരാള്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആദ്യം ചൂണ്ട സെന്റ് ജോസഫ് ആശുപത്രിയിലും, പിന്നീട് തൃശൂരിലെ ആശുപത്രിയിലേക്കും മാറ്റി. കണ്ടാണശ്ശേരി സ്വദേശി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ളതാണ് ചായക്കട. കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എം.പി. സജീപ്പ്പഞ്ചായത്ത് അംഗം വിനു ജോണ്‍സണ്‍, തുടങ്ങിയവരും നാട്ടുക്കാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!