26.7 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Erumapetty യു.ഡി.എഫ് സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്  മഹിളാ കോണ്‍ഗ്രസ്

യു.ഡി.എഫ് സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്  മഹിളാ കോണ്‍ഗ്രസ്

ഇന്ദിരാ ഗാരണ്ടി പദ്ധതിയിലൂടെ സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ച യു.ഡി.എഫ് സര്‍ക്കാരിന് മഹിളാ കോണ്‍ഗ്രസ് കടവല്ലൂര്‍ ബ്ലോക്ക് കമ്മിറ്റി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. എരുമപ്പെട്ടി സ്‌കൂള്‍ പരിസരത്ത് നടന്ന ചടങ്ങ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്വപ്ന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കടവല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് സഫീന അസീസ് അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ ആര്‍ രാധിക, മണ്ഡലം പ്രസിഡന്റ് അനിത വിന്‍സെന്റ്, സജിത സുനീഷ്, ഷാജി വര്‍ഗീസ്, ഷൈനി ഫ്രാന്‍സിസ്,ഷീന തുടങ്ങിയവര്‍ സംസാരിച്ചു. മിഠായി വിതരണം നടത്തി.

 

ADVERTISEMENT
error: Content is protected !!