സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെയും സുരക്ഷിതവും സ്വയംപര്യാപ്തവുമായ യാത്ര ഉറപ്പുനല്‍കുന്ന പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്ക് കുന്നംകുളത്ത് തുടക്കമായി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മണ്ഡലതല ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചത്.തിങ്കളാഴ്ച രാവിലെ 9 ന് കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു ഉദ്ഘാടനം നടന്നത്. പാലക്കാട് നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ വനിതാ യാത്രക്കാര്‍ക്ക് കുന്നംകുളം നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി മോന്‍സി ടിക്കറ്റുകള്‍ വിതരണം ചെയ്തുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.



