26.8 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Velur മുണ്ടത്തിക്കോട് മലമ്പാമ്പിനെ പിടികൂടി

മുണ്ടത്തിക്കോട് മലമ്പാമ്പിനെ പിടികൂടി

മുണ്ടത്തിക്കോട് വീട്ടുമുറ്റത്തെ മരത്തിനു മുകളില്‍ നിന്ന് മലമ്പാമ്പിനെ പിടികൂടി. മുണ്ടത്തിക്കോട് സെന്ററില്‍ മാങ്ങോട്ടില്‍ പ്രഫുലചന്ദ്രന്റെ
വീടിന്റെ വശത്തായുള്ള മരത്തിനു മുകളിലാണ് മലമ്പാമ്പിനെ കണ്ടത്. ഗൃഹനാഥന്‍ കാല്‍ കഴുകാന്‍ പുറത്ത് കടന്നപ്പോള്‍ പാമ്പ് മരക്കൊമ്പില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പഴവൂര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എട്ടടിയോളം വലിപ്പം വരുന്ന മലമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി. സെന്ററിലെ ഓട്ടോ ഡ്രൈവര്‍മാരും സഹായത്തിനായെത്തി.

 

ADVERTISEMENT
error: Content is protected !!