26.8 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kechery ചൂണ്ടല്‍ ഗ്രാമീണ വായനശാല വിദ്യാര്‍ത്ഥികള്‍ക്കായി ഗ്രാമോത്സവം നടത്തി

ചൂണ്ടല്‍ ഗ്രാമീണ വായനശാല വിദ്യാര്‍ത്ഥികള്‍ക്കായി ഗ്രാമോത്സവം നടത്തി

ചൂണ്ടല്‍ ഗ്രാമീണ വായനശാല ബാലവേദിയുടെ നേതൃത്വത്തില്‍ ഗ്രാമോത്സവം നടത്തി. എല്‍പി, യുപി, െൈഹസ്‌കൂള്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഗ്രാമോത്സവത്തില്‍ ഗ്രാമ പഞ്ചായത്ത് അംഗവും, കലാകാരനുമായ കെ.എ. രമേഷ്, കുട്ടികള്‍ക്കായി ക്ലാസ്സ് എടുത്തു. പാട്ടും കളികളും, ഒപ്പം പഠനത്തിന് സഹായമാകുന്ന നറുങ്ങുകളും കലര്‍ത്തി നടന്ന ക്ലാസ്സ് കുട്ടികള്‍ക്ക് പ്രയോജന പ്രദമായി. വായനശാല പ്രസിഡണ്ട് എം കെ കുഞ്ഞവറു അധ്യക്ഷനായി. വായനശാലയിലെ മുതിര്‍ന്ന അംഗം കെ രാമകൃഷ്ണന്‍, സെക്രട്ടറി മധു ചൂണ്ടല്‍, ബാലവേദി കണ്‍വീനര്‍ സി ജെ ഫ്രാന്‍സിസ്, ബാലവേദി പ്രസിഡണ്ട് കെ.എസ്. വൈഗ, സെക്രട്ടറി കൃഷ്ണ വേണി ഡി നായര്‍, വായനശാല അംഗങ്ങളായ ഭാഗേഷ്, സുലൈമാന്‍, വായനശാല ലൈബ്രറേറ്റിയന്‍ ഹേമലത എന്നിവര്‍ സംസാരിച്ചു. കുട്ടികളിലെ സര്‍ഗ്ഗാത്മകമായ കഴിവുകളെ പരിപോക്ഷിക്കുന്നതിനും, പുതിയ അറിവുകള്‍ പകരുന്നതിനുമായാണ് ബാലവേദിയുടെ നേതൃത്വത്തില്‍ ഗ്രാമോത്സവം സംഘടിപ്പിച്ചത്. കുട്ടികളുടെ വിവിധ കലാപരിപാടികളുടെ അവതരണവും നടന്നു.

 

ADVERTISEMENT
error: Content is protected !!