28.9 C
Kunnamkulam
Saturday, July 11, 2026
Home CCTV Desk പ്രിയദര്‍ശിനി പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നിലപാടിനെ വിമര്‍ശിച്ച് കെ. മുരളീധരന്‍

പ്രിയദര്‍ശിനി പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നിലപാടിനെ വിമര്‍ശിച്ച് കെ. മുരളീധരന്‍

കെ.എസ്.ആര്‍.ടി.സി.യില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്രയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നിലപാടിനെ വിമര്‍ശിച്ച് കെ. മുരളീധരന്‍. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനുശേഷം ശ്രീവത്സം അതിഥി മന്ദിരത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്. സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകളിലെ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര കേരളത്തിന്റെ ചരിത്രപരമായ തീരുമാനമാണ്. എന്നാല്‍, ഈ വികസന നേട്ടത്തെ പ്രതിപക്ഷ എം.എല്‍.എ.മാര്‍ ബഹിഷ്‌കരിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും, ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രീയം മാറ്റിവെച്ച് സഹകരിക്കാന്‍ പ്രതിപക്ഷം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാണെന്ന് മന്ത്രി വ്യക്തമാക്കി.

ADVERTISEMENT
error: Content is protected !!